ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവ ക്ഷേത്രം
സഹസ്രാബ്ദങ്ങൾക്ക് മുൻപ് പ്രതിഷ്ഠാപിതമായി സർവ്വാദിഷ്ട സി ദ്ധിപ്രദമായ മഹത് ചൈതന്യത്തോടെ പ്രദേശത്ത് ക്ഷേമ ഐശ്വര്യങ്ങൾ പ്രദാനം ചെയ്തു കൊണ്ട് നില നിന്ന് വരുന്ന ശ്രീ ഹംസ കുളങ്ങര മേലേടത്ത് ശിവക്ഷേത്രം കാലപ്രവാഹത്തിനിടയിലുണ്ടായ പ്രതികൂല സാഹചര്യങ്ങളാൽ നാശോന്മുഖമാവുകയും നാലമ്പലവും ശ്രീകോവിലും നശിച്ച് മൂലപ്രതിഷ്ഠയായ ശിവലിംഗം മാത്രം ആശ്ചര്യകരമാംവിധം ഒരു വടവൃക്ഷത്താൽ സംരക്ഷിക്കപ്പെട്ട് പോരുകയുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഈ ദിവ്യപ്രതിഷ്ഠ ജനശ്രദ്ധയിൽ പെടുകയും അന്ന് മുതൽ ദീപം തെളിയിച്ച് ആരാധിക്കുവാനും തുടങ്ങി. ദേശാടന വേളയിൽ ഇവിടെ എത്തിച്ചേർന്ന പുണ്യാത്മാക്കൾ ഇവിടെ പരമേശ്വരചൈതന്യ മഹാത്മ്യം കണ്ടറിഞ്ഞ് ക്ഷേത്രപുനരുദ്ധാരണം നടത്തി താന്ത്രിക കവിധിപ്രകാരം പൂജാദികർമ്മങ്ങൾ ചെയ്ത് ആരാധിച്ചു പോരാൻ തദ്ദേശവാസികളായ ഭക്തജനങ്ങളെ ഉപദേശിക്കുകയും മുൻപ് പരാശക്തി പുരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ഷേത്രത്തിന് ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം എന്ന് പേര് നിർദ്ദേശിക്കുകയും ചെയ്തു. 1962 ൽ തദ്ദേശവാസികളായ ഭക്തജനങ്ങൾ ജീർണ്ണോദ്ധാര കമ്മിറ്റി രൂപികരിച്ചു പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുകയും കാലാകാലങ്ങളായി മാറി മാറി വരുന്ന ക്ഷേത്ര ഭരണ സമിതികളുടെയും ഭക്തജനങ്ങളുടെയും നിരന്തരവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങളിലൂടെേ ക്ഷേത്ര പുരോഗതിയും അനുദിനം നടന്നു വരുന്ന താന്ത്രിക കർമ്മങ്ങളിലൂടെ ദേവചൈതന്യം വർദ്ധിക്കുകയും ഇതുവഴി ഇന്ന് നമ്മുടെ ക്ഷേത്രം വളെരെയേറെ പ്രശസ്തിയിലേക്ക് എത്തുകയും മഹാക്ഷേത്ര പദവിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയുമാണ്.ശ്രീ പാർവ്വതി സമേതനായ പരമേശ്വരചൈതൈന്യ സങ്കൽപത്തിലാണ് പരശുരാമ പ്രതിഷ്ഠയായ ഈ ക്ഷേത്ര നാം ആരാധിച്ചു പോരുന്നത്..